കളമശേരി: എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.രാജീവ് ഇന്നലെ മഞ്ഞുമ്മലിലെ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചു. 1982-ലെ പണിമുടക്കിനിടയിൽ രക്തസാക്ഷിയായ അബ്ദുൾ റസാക്കിന്റെ വീട്ടിലെത്തി ഉമ്മയെ കണ്ടു. കസ്തൂർബാ സ്കൂൾ, ട്രസ്റ്റ് ഫാർമ, മഞ്ഞുമ്മൽ അമലോത്ഭവ മാതാ പള്ളി, ഗാർഡിയൻ ഏയ്ഞ്ചൽ സ്കൂൾ, സെന്റ് ജോസഫ് ആശുപത്രി , ശങ്കർ ഫാർമസി, എന്നിവിടങ്ങളിൽ വോട്ടഭ്യർത്ഥിച്ചു. മഞ്ഞുമ്മൽ - ചേരാനല്ലൂർ പാലം വേണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിച്ചു. പരിഗണിക്കാമെന്നുറപ്പു നൽകി. ഇന്ന് കരുമാലൂർ വെളിയത്തുനാട് പ്രദേശങ്ങളിൽ ഗൃഹസന്ദർശനം നടത്തും.