ywca
അഡ്വ. എം. അനിൽകുമാറിനെയും കൗൺസിലർ സുധ ദിലീപ് കുമാറിനെയും ആദരിച്ചു

കൊച്ചി: വൈ.ഡബ്ല്യു.സി.എയുടെ ആഭിമുഖ്യത്തിൽ കൊച്ചി മേയർ അഡ്വ. എം. അനിൽകുമാറിനെയും കൗൺസിലർ സുധ ദിലീപ് കുമാറിനെയും ആദരിച്ചു. വൈ.ഡബ്ല്യു.സി.എ പ്രസിഡന്റ് ലെനിത അന്നമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ ബോധിനി സ്ഥാപക റീന സാബിൻ മുഖ്യാതിഥിയായിരുന്നു. വൈ.ഡബ്ല്യു.സി.എ വൈസ് പ്രസിഡന്റുമാരായ ഷെർലി പൗലോസ്, നിത തമ്പി എന്നിവർ മുഖ്യാതിഥികളെ ആദരിച്ചു.