കൊച്ചി: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പത്തു ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസർമാരും ഈമാസം 15,16 തീയതികളിൽ പണിമുടക്കും. ഇന്നലെ ജില്ലാ ടൗൺ തലങ്ങളിൽ ധർണകളും റാലികളും നടന്നു. 17ന് ജനറൽ ഇൻഷുറൻസ് ജീവനക്കാരും എൽ.ഐ.സി ഓഹരി വില്പനയ്‌ക്കെതിരെ എൽ.ഐ.സി ജീവനക്കാർ 18നും പണിമുടക്കും. എ.ഐ.ബി.ഇ.എ, എ.ഐ.ബി.ഒ.സി, എൻ.സി.ബി.ഇ, എ.ഐ.ബി.ഒ.എ, ബി.ഇ.എഫ്.ഐ, ഐ.എൻ.ബി.ഇ.എഫ്, ഐ.എൻ.ബി.ഒ.സി, എൻ.ഒ.ബി.ഡബ്ല്യൂ.യു, എൻ.ഒ.ബി.ഒ എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം നൽകിയിട്ടുള്ളത്.