വൈപ്പിൻ: ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി അഡ്വ. കെ.പി. ഹരിദാസിനെ വൈപ്പിൻ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് വൈപ്പിനിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനവും യോഗവും നടത്തി. ഗോശ്രീ കവലയിൽനിന്ന് പുതുവൈപ്പ് കവലവരെ നടത്തിയ പ്രകടനത്തിൽ ഐ.എൻ.ടി.യു.സി, കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു. പുതുവൈപ്പ് കവലയിൽ നടന്ന യോഗത്തിൽ ഐ.എൻ.ടി.യു.സി ഏരിയാ കൺവീനർ പോൾ.ജെ മാമ്പിള്ളി, പി.കെ. ബാബു, എം.ബി. ക്ലീറ്റസ്, ടി.ബി. ശശി, എം. രാജഗോപാൽ, കെ.ജി. സുബ്രഹ്മണ്യൻ, ഉദയകുമാർ, ഷീല ജെറോം, പി.ടി. രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലത്തിൽ തന്നെയുള്ള ഹരിദാസിനെ കഴിഞ്ഞതവണയും കോൺഗ്രസ് പരിഗണിച്ചിരുന്നുവെങ്കിലും അവസാനനിമിഷം തഴയപ്പെടുകയായിരുന്നു.