കൊച്ചി:എറണാകുളം ശിവക്ഷേത്രത്തിന്റെ ചരിത്രം വിവരിക്കുന്ന പുസ്തം ഇന്ന് രാവിലെ 10ന് മിസോറാം ഗവർണർ പി.എസ് ശ്രീധരൻപിള്ള ആദ്യപ്രതി കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഗോപിനാഥ് മേനോന് നൽകി പ്രകാശനം ചെയ്യും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ എം.ജി.നാരായണൻ എന്നിവർ വിശിഷ്ടാതിത്ഥികളായിരിക്കും. ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് സെക്രട്ടറി എ.ബാലഗോപാൽ,ഡോ. പ്രീതി ശ്രീനിവാസൻ,ദേവസ്വം ഓഫീസർ എ .ആർ രാജീവ് എന്നിവർ പങ്കെടുക്കും.