gafoor
യു ഡി എഫ് സ്ഥാനാർത്ഥി വി.ഇ.അബ്ദുൾ ഗഫൂർ ഇടപ്പള്ളിയിൽ വ്യാപാര സ്ഥാപനങ്ങളിൽ വോട്ട് അഭ്യർത്ഥിക്കുന്നു

കളമശേരി : നിയോജക മണ്ഡലത്തിലെ യു .ഡി .എഫ് സ്ഥാനാർത്ഥി അഡ്വ.വി .ഇ .അബ്ദുൾ ഗഫൂറിന്റെ തിരെഞ്ഞെടുപ്പ് പ്രചരണത്തിന് ഇടപ്പള്ളി ടോളിൽ തുടക്കമായി. ഇടപ്പള്ളി ടോളിൽ നിന്ന് കളമശേരിയിലേക്ക് ഇരുചക്ര വാഹനങ്ങളിലും കാൽനടയായും നടത്തിയ റോഡ് ഷോയോടെയായിരുന്നു തുടക്കം.

ടോളിലെ വ്യാപാര സ്ഥാപനങ്ങളിൽ സ്ഥാനാർത്ഥി വോട്ടഭ്യർത്ഥന നടത്തി. യു.ഡി.എഫ് ചെയർമാൻ സെയ്ത് കുഞ്ഞ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ ഷാനവാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ മുഹമ്മദ് കുഞ്ഞ് വെള്ളയ്‌ക്കൽ, എം.എ വഹാബ് , നാസർ എടയാർ, നഗരസഭ വൈസ് ചെയർപേഴ്സൺ സൽമ അബൂബക്കർ, മധു പുറക്കാട്, എൻ.ആർ ചന്ദ്രൻ, അഷ്കർ പനയപ്പിള്ളി, കെ.എസ് സുജിത് കുമാർ, തുടങ്ങിയവർ പങ്കെടുത്തു.