കുറുപ്പംപടി: യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുടക്കുഴ ഗ്രാമപഞ്ചായത്തിലെ മീമ്പാറയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉൽഘാടനം ചെയ്തു. ടി.കെ.ബിജു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജോബി മാത്യു, ബിജു ജേക്കബ്, കെ.ജെ. മാത്യു, പോൾ കെ പോൾ, റോഷ്നി എൽദോ ,ജോസ് എ. പോൾ, വത്സ വേലായുധൻ, അനാമിക ശിവൻ, സോമി ബിജു, അനസ് , എൽദോസ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.