കളമശേരി: യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഇ.അബ്ദുൾ ഗഫൂറിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 16ന് വൈകുന്നേരം 3.30 ന് ചാക്കോളാസ് ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ വി.ഡി.സതീശൻ എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തും.