കളമശേരി: ഇബ്രാഹിം കുഞ്ഞിന്റെ മകൻ അബ്ദുൾ ഗഫൂറിനെ സ്ഥാനാർത്ഥിയാക്കിയതിന്റെ പേരിൽ മുസ്ലിം ലീഗിൽ പ്രതിഷേധം പുകയുന്നു. എതിർപ്പുള്ളവർ അഹമ്മദ് കബീർ എം.എൽ.എയുടെ വസതിയിൽ യോഗം ചേർന്നു. മണ്ഡലം ജില്ലാ ഭാരവാഹികളിൽ ബഹുഭൂരിപക്ഷം പേർ എതിർത്തിട്ടും സംസ്ഥാനക്കമ്മിറ്റിയുടെെ തീരുമാനം നടപ്പാക്കുകയായിരുന്നെന്ന് ലീഗ് ഭാരവാഹി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് ഗഫൂറിനെതിരെ ജില്ലാ നേതാക്കൾ നൽകിയ പരാതി പരിഹരിക്കാമെന്നുറപ്പു നൽകിയിട്ടും പാലിക്കാത്തതിലും, സീനിയർ നേതാവായ അഹമ്മദ് കബീറിനെ അവഗണിച്ചതിലും പ്രതിഷേധമുണ്ട്. ജില്ലയിലെ 14 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ നിന്നു വിട്ടു നിൽക്കാനാണ് തീരുമാനം.