കൊച്ചി: ചിത്രകാരനും ശില്പിയുമായിരുന്ന അശാന്തന്റെ സ്മരണാർത്ഥം അഖില കേരള ചിത്രരചന പുരസ്കാര സമർപ്പണം നടത്തുന്നു. ചിത്രകാരൻമാരുടെ 2021 ലെ കലാസൃഷ്‌ടികളിൽ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച മൂന്നു സൃഷ്‌ടികൾക്ക് 25,000 രൂപയുടെ പുരസ്കാരം നൽകും. 10,000 രൂപയുടെ പ്രത്യേക പുരസ്കാരം രണ്ട് ചിത്രങ്ങൾക്ക് നൽകും. സൃഷ്ടികളുടെ ഫോട്ടോ enscbasantham1431@gmail.com എന്ന മെയിലിലേക്ക് അയയ്ക്കാം.അവസാന തീയതി ജൂലായ് 10. ചിത്രകാരൻമാരുടെ ഫോട്ടോ,ബയോഡാറ്റാ,ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി എന്നിവ സെക്രട്ടറി, ഇടപ്പള്ളി വടക്കുംഭാഗം സർവീസ് സഹകരണബാങ്ക് 1431, എയിംസ്,പോണേക്കര പി.ഒ.കൊച്ചി 682041 എന്ന വിലാസത്തിലും അയയ്ക്കണം.അപേക്ഷാഫീസായ നൂറ് രൂപയുടെ ഡി.ഡിയും ഇതേ വിലാസത്തിൽ അയയ്ക്കണം.

അവാർഡ് നിർണയത്തിനായി തിരഞ്ഞെടുത്ത കലാസൃഷ്ടികളുടെ പ്രദർശനവും അവാർഡ് വിതരണവും സെപ്തംബർ 21 ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കും. ഫോൺ: 9745171042