അങ്കമാലി: കെ.എസ്.എഫ്.ഇ ഇടത് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി - ആലുവ സംയുക്ത മണ്ഡലം കൺവെൻഷൻ ചേർന്നു. അങ്കമാലി സുരഭി ഓഡിറ്റോറിയത്തിൽ നടന്ന സംയുക്ത കൺവെൻഷൻ സി.ഐ.ടി.യു എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് പി.ജെ. വർഗീസ് ഉദ്ഘാടനം ചെയ്തു. സംയുക്ത സമിതി കൺവീനർ എം. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. സ്റ്റാഫ് അസോസിക്ഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എച്ച്. അനീസ്, ഓഫീസേഴ്സ് യൂണിയൻ സംസ്ഥാനകമ്മിറ്റി അംഗം എം.ബിജു, ഏജന്റ് അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി പി.ബി. സന്ധ്യ, ഗോൾഡ് അപ്രൈസേഴ്സ് അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി കെ.പി. രാജീവ്, റിട്ട. എംപ്ലോയിസ് അസോസിഷേൻ നേതാവ് വി.കെ. ഗോപാലകൃഷ്ണൻ, സംയുക്തസമിതി ആലുവ, അങ്കമാലി കൺവീനർമാരായ അജി.കെ.കെ, അനീഷ്, കെ എ എന്നിവർ പ്രസംഗിച്ചു.