കൊച്ചി: വൈദ്യുതി വിതരണ മേഖല പൂർണമായി സ്വകാര്യവത്കരിക്കുന്നതിനായി കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടുള്ള വൈദ്യുതി നിയമഭേദഗതി ബിൽ പിൻവലിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി )എറണാകുളം ഡിവിഷൻ ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജേക്കബ്ബ് ലാസർ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.സി.മണി റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് സതീശ്കുമാർ ,സിമെൻസൺ പാട്രിക് ബിവേര, എസ്.എ.ഫിദൽ തുടങ്ങിയവർ സംസാരിച്ചു.