വെെപ്പിൻ: മുരിക്കുംപാടം ശുദ്ധജല ടാങ്ക് നിർമാണം പുനരാരംഭിച്ചു. ആദ്യ കോൺട്രാക്ടറെ ഒഴിവാക്കി പുതിയ ടെൻഡർ നൽകിയാണ് നിർമാണം പുനരാരംഭിക്കുന്നത്. ആദ്യ കരാറുകാരനും വാട്ടർ അതോറിറ്റിയുമായുള്ള പ്രശ്നം മൂലം ദീർഘകാലമായി നിർമാണം നിലച്ചിട്ട്. രണ്ട് കോടി രൂപ ചെലവിലാണ് പുതിയ കരാർ നൽകിയിരിക്കുന്നത്. ആറ് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കണം. 11.8 ലക്ഷം ലിറ്റർ ടാങ്കിന്റെ സംഭരണശേഷി. ടാങ്കിന്റെ പണി പൂർത്തിയാകുന്നത്തോടെ വെെപ്പിൻ, പുതുവെെപ്പ്, മുരിക്കുംപാടം എന്നിവിടങ്ങളിലേക്കുള്ള ജലവിതരണം സുഗമമാകും. ഗോശ്രീ ദ്വീപ് വികസന അതോറിറ്റി ആവിഷ്കരിച്ച വെെപ്പിൻ ശുദ്ധജല വിപുലീകരണ പദ്ധതിയിലാണ് ടാങ്ക് നിർമാണം ഉൾപ്പെടുത്തിയിരിക്കുന്നത്.