കാലടി: അങ്കമാലിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് തെറ്റയിൽ തിരക്കിട്ട പര്യടനത്തിലാണ്. മഞ്ഞപ്രയിലെ വ്യാപാരികളെ സന്ദർശിക്കുന്നതിനിടയിലാണ് പ്രവർത്തകർ ചുമരഴുതുന്നത് ശ്രദ്ധയിൽപ്പെട്ടത്. കനത്ത ചൂടിലും പ്രചരണരംഗത്ത് സജീവമായ പ്രവർത്തകർക്ക് ആവേശം പകർന്നുകൊണ്ട് ചുമരെഴുതാൻ സ്ഥാനാർത്ഥിയും കൂടി. ആദ്യകാലങ്ങളിലെ ചുമരെഴുത്തുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പ്രവർത്തകരുമായി പങ്കുവെയ്ക്കുകയും ചെയ്തു.