പറവൂർ: മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജിന്റേയും കേരള കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ ഫൗണ്ടേഷൻടേയും സംയുക്താഭിമുഖ്യത്തിൽ റീ മോഡലിംഗ് സ്ട്രാറ്റജീസ് ആൻഡ് പോളിസിസ് ഫോർ ഫ്യൂച്ചർ റെഡി ലേണിംഗ് എന്ന വിഷയത്തോട് അനുബന്ധിച്ചുള്ള അന്താരാഷ്ട്ര മൾട്ടി ഡിസിപ്ലിനറി കോൺഫറൻസ് സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് ഉദ്ഘാടനം ചെയ്തു. സി.ടി.ഇ.എഫ് ചെയർപേഴ്സൺ ഡോ. ഗ്രേസ് ആനിമാത്യു അദ്ധ്യക്ഷത വഹിച്ചു. യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷൻ മുൻ ചെയർമാനും സ്വമയ്യ വിദ്യാവിഹാര യൂണിവേഴ്സിറ്റി വി.സിയുമായ ഡോ. രാജശേഖരൻ പിള്ള മുഖ്യാതിഥിയായിരുന്നു.
നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ സൗത്ത് സോൺ ചെയർമാൻ ഡോ. കെ.കെ. ഷൈൻ, എം.ജി. യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോളർ ഡോ. സി.എം ശ്രീജിത്ത്, സി.ടി. ഇ.എഫ് സൗത്ത് സോൺ വൈസ് പ്രസിഡന്റ് ഡോ. വി.എം. ശശികുമാർ, റവ. ഡോ. ജോർജ് തോമസ് , കേരള സി.ടി.ഇ.എഫ്. അഡ്വൈസറി ബോർഡ് വൈസ് പ്രസിഡന്റ് പ്രൊഫ. ഡോ. വി. രഘു, എച്ച്.എം.ഡി.പി സഭാ പ്രസിഡന്റ് ബി. രാജീവ്, സെക്രട്ടറി ടി.എസ്. ബിജിൽകുമാർ, കോളേജ് മാനേജർ എം.ആർ. ബോസ്, കോളേജ് പ്രിൻസിപ്പൽ ഡോ. ഒ.എസ്. ആശ, കോൺഫറൻസ് കൺവീനർ ഡോ. പി.എസ്. സുസ്മിത എന്നിവർ സംസാരിച്ചു.
വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള സി.ടി.ഇ.എഫ്. ദേശീയ സംസ്ഥാന അവാർഡുകൾ വിതരണം ചെയ്തു. പി.എച്ച്ഡി. ബഹുമതി നേടിയവരെ ആദരിച്ചു. കേരളത്തിലുള്ള മികച്ച അദ്ധ്യാപക പരിശീലനത്തിനായുള്ള പ്രൊഫ. ഡോ. എൻ.ഡി. ജോഷി മെമോറിയൽ അവാർഡിന് മൂത്തകുന്നം എസ്.എൻ.എം. ട്രെയിനിംഗ് കോളേജ് അർഹമായി. വിവിധ വ്യക്തികളുടെ പ്രബന്ധാവതരണവും നടന്നു.