അങ്കമാലി: ഇന്ധന, പാചകവാതക വിലർദ്ധനവിനെതിരെ വികലാംഗ നിർദ്ധന സഹായസമിതി പ്രതിഷേധിച്ചു. സമിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് മുന്നിൽ മുച്ചക്ര വാഹന പ്രതിഷേധധർണ നടത്തി. ജില്ലാ പ്രസിസന്റ് പി.ഡി. ജോൺ ഉദ്ഘാടനം ചെയ്തു.എൽസി തോമസ്, സെബി തോമസ്, എം.ജെ. ജോണി, എ.വി. രാധ, സി.എം. രമണി, അജോ ജോർജ് എന്നിവർ പ്രസംഗിച്ചു.