കൊച്ചി: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ സംസ്ഥാന സമ്മേളന ലോഗോ പ്രൊഫ. എം.കെ. സാനു കൊച്ചിയിൽ പ്രകാശനം ചെയ്തു. 17ാമത് സംസ്ഥാന സമ്മേളനവും 42-ാമത് സംസ്ഥാന കൗൺസിലും ഈമാസം 28ന് എറണാകുളം കലൂർ റിന്യൂവൽ സെന്ററിൽ വച്ച് നടക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകർ ,സ്വാഗതസംഘ കൺവീനർ ഡോ. ദേവിദാസ് വെള്ളോടി എന്നിവർ സംസാരിച്ചു.