കോലഞ്ചേരി: എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പി.വി. ശ്രീനിജിന്റെ തിരുവാണിയൂരിലെ പര്യടനം പൂർത്തിയാക്കി. രാവിലെ ഏഴരയോടെ വണ്ടിപ്പേട്ടയിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്. തുടർന്ന് റിഫൈനറി സ്‌കൂൾ ഗേറ്റിലും അത്താണി, വെങ്കിട, നടുക്കുരിശ്, മരങ്ങാട്ടുള്ളി, പറമ്പാത്തുപടി, പഴുക്കാമറ്റം, വെട്ടിക്കൽ, തിരുവാണിയൂർ ടൗൺ, തോട്ടങ്ങമല കോളനി എന്നിവിടങ്ങളിലെ വീടുകളിലും കടകളിലും വോട്ടഭ്യർത്ഥിച്ചു. ആദ്യകാല പാർട്ടി നേതാവും അദ്ധ്യാപകനുമായിരുന്ന വെട്ടിക്കൽ കെ.സി. ജോണിന്റെ വസതിയിലെത്തി അനുഗ്രഹം തേടി. ഉച്ചയ്ക്കുശേഷം മഴുവന്നൂർ പഞ്ചായത്തിലെ മഴുവന്നൂർ, കടക്കനാട്, തട്ടാംമുഗൾ, വലമ്പൂർ, മംഗലത്തുനട, നെല്ലാട്, വീട്ടൂർ എന്നിവിടങ്ങളിലും പര്യടനം നടത്തി.