glouse
ഇൻട്രാക്ട് ക്ലബ് ഒഫ് കൊച്ചിന്‍ ഈസ്റ്റ് അംഗങ്ങള്‍ സൗത്ത് റെയില്‍വേ സ്റ്റേഷനിലെ സ്ത്രീ തൊഴിലാളികള്‍ക്ക് ഗ്ലൗസ് വിതരണം ചെയ്യുന്നു

കൊച്ചി: റോട്ടറി കുട്ടികളുടെ ക്ലബായ ഇൻട്രാക്ട് ക്ലബ് ഒഫ് കൊച്ചിൻ ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്‌റ്റേഷനുകളിൽ ജോലി ചെയ്യുന്ന 73 സ്ത്രീ കരാർ തൊഴിലാളികൾക്ക് ഇൻഡസ്ട്രിയൽ ഗ്ലൗസുകൾ വിതരണം ചെയ്തു. ക്ലബിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായാണ് കുട്ടികൾ തങ്ങളുടെ പോക്കറ്റ് മണി ഉപയോഗിച്ച് ഗ്ലൗസുകൾ വാങ്ങി വിതരണം ചെയ്തത്. ഇൻട്രാക്ട് ക്ലബ് ഒഫ് കൊച്ചിൻ ഈസ്റ്റ് പ്രസിഡന്റ് കേശവ് ജയരാജ, സെക്രട്ടറി ജോൺ ജെഫ്രി, റോട്ടറി പ്രസിഡന്റ് എം. ജയരാജ, കമ്മ്യൂണിറ്റി സർവീസ് ഡയറക്ടർ വിനു മാമ്മൻ, യൂത്ത് സർവീസ് ഡയറക്ടർ അഡ്വ. രശ്മി അനിൽ തുടങ്ങിയവർ പങ്കെടുത്തു.