കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും (കെ.എം.ആർ.എൽ )സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡും (സി.എസ്.എം.എൽ ) മൈ ബൈക്ക് സ്റ്റാർട്ട്അപ്പ് മിഷനുമായി ചേർന്ന് ഒരുക്കുന്ന അനുബന്ധ യാത്ര പദ്ധതിക്ക് തുടക്കമായി. ജെ .എൻ .എൽ സ്റ്റേഡിയം സ്റ്റേഷൻ പരിസരത്ത് നടന്ന പരിപാടിയിൽ കൊച്ചി മെട്രോ എം.ഡി അൽക്കേഷ്‌കുമാർ ശർമ്മ ഫ്ളാഗ് ഒഫ് ചെയ്തു. കളക്ടർ എസ്.സുഹാസ്, സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്.നാഗരാജു,മൈ ബൈക്ക് സി.ഇ.ഒ അജിത് സോണി തുടങ്ങിയവർ പങ്കെടുത്തു. കെ.എം.ആർ.എൽ സൈക്കിളിംഗ് ക്ളബ്ബിന്റെ ലോഗോയും ജഴ്സിയും കളക്ടറും മൈ ബൈക്ക് ആപ്പ് കമ്മീഷണറും അവതരിപ്പിച്ചു. 1000 സൈക്കിളുകൾ ഉപയോഗിച്ചാണ് യാത്ര സൗകര്യം ഒരുക്കുന്നത്.