കളമശേരി: സംസ്ഥാനത്ത് നടക്കുന്ന ദുർഭരണം അവസാനിപ്പിക്കാൻ ജനങ്ങൾ കാത്തിരിക്കുകയാണെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി അബ്ദുൾമൂത്തലിബ് പറഞ്ഞു. നിയോജക മണ്ഡലം യു.ഡി.എഫ് കമ്മറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു. യു.ഡി.എഫ് ചെയർമാൻ ടി.എം.സെയ്തു കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി അഡ്വ: വി.ഇ അബ്ദുൾ ഗഫൂർ,വി.കെ.ഇബ്രാഹിം കുഞ്ഞ് എം.എൽ.എ കെ.പി.സി.സി.എക്‌സിക്യുട്ടിവ് അംഗം ജമാൽ മണക്കാടൻ, കോൺഗ്രസ് നേതാക്കളായ കെ.കെ.ജിന്നാസ്, ജോസഫ് ആന്റണി, ലിസി ജോർജ്, ലീഗ് നേതാക്കളായ ടി.എം അബ്ബാസ്, വി.കെ.അബ്ദുൾ അസിസ്, അഷറഫ് മൂപ്പൻ തുടങ്ങിയവർ സംബന്ധിച്ചു.