sacariyas
കേരള ആക്ഷൻ ഫോഴ്‌സിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച് നൽകുന്ന നൂറാമത് ഭവനത്തിന് ഐ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ.പി.ടി. സക്കറിയാസ് തറക്കല്ലിടുന്നു

ആലുവ: കേരള ആക്ഷൻ ഫോഴ്‌സിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച് നൽകുന്ന നൂറാമത് ഭവനത്തിന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.പി.ടി. സക്കറിയാസ് തറക്കല്ലിട്ടു. ഐ.എം.എ ശ്രീമൂലനഗരം പഞ്ചായത്ത്, ആലുവ സെന്റ് സേവ്യേസ് കോളജ് എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ ശ്രീമൂലനഗരം സ്വദേശിനി ബിന്ദു കുമാരനുവേണ്ടിയാണ് വീടുനിർമ്മിക്കുന്നത്.

ഡോ.ടോണി ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ഡോ.സി.എം. ഹൈദരാലി, ഡോ. രാജേശ്വരി, കോഓർഡിനേറ്റർ ജോബി തോമസ്, കൺവീനർ എ.എസ്. രവിചന്ദ്രൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജാസ്മിൻ ഗോൺസാൽവസ്, പ്രൊഫ. നീനു റോസ്, ഭാരവാഹികളായ എ.എം. അബ്ദുൽ കരീം, ജാവൻ ചാക്കോ, എം. സുരേഷ്, അസീസ് അൽബാബ്, ഡോ.എം.എൻ. മേനോൻ, വാർഡ് അംഗം ഉഷ എന്നിവർ സംസാരിച്ചു.