കളമശേരി: ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായി കരുമാല്ലൂർ, ആലങ്ങാട് പ്രദേശങ്ങളിലെ വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കാൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. രാജീവ് മാഞ്ഞാലിക്കടവ് നാലു സെന്റ് കോളനി, ചാണയിൽ സങ്കേതം, മംഗലപ്പറമ്പ് ലക്ഷംവീട് കോളനി, മണ്ടല സങ്കേതം എന്നിവിടങ്ങളിലെത്തി മുന്നൂറോളം വീടുകളും മാഞ്ഞാലിക്കടവ് വ്യാകുലമാതാ പള്ളിയും മനയ്ക്കപ്പടി സെന്റ് ജോസഫ് ദേവാലയവും സെന്റ് പോൾസ് സെമിനാരിയും സന്ദർശിച്ചു.

സി.പി.എം ആലങ്ങാട് ഏരിയാ കമ്മിറ്റി സെക്രട്ടറി എം.കെ. ബാബു, ഏരിയാ കമ്മിറ്റിഅംഗം ടി.പി. ഷാജി, കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, വി.സി അഭിലാഷ്, വി.എൻ. സുനിൽ, ജി.ബി ബിജു, കരുമാലൂർ സഹകരണബാങ്ക് പ്രസിഡന്റ് വി.കെ. സന്തോഷ്, മാഞ്ഞാലി സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.