പെരുമ്പാവൂർ: പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും പാലങ്ങളിലും ട്രാഫിക് മീഡിയനുകളിലും, നിരത്ത് കൈവരികളിലും നടപ്പാതകളിലും സ്ഥാപിച്ചിരിക്കുന്ന എല്ലാത്തരം ബോർഡുകളും ബാനറുകളും കമാനങ്ങളുംകൊടിതോരണങ്ങളും 15നകം ബന്ധപ്പെട്ട സ്ഥാപനങ്ങളും സംഘടനകളും എടുത്ത് മാറ്റണമെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കും.