കൊച്ചി: ശ്രീവായ്ക്കരക്കാവ് ഭഗവതി ക്ഷേത്രം മീനഭരണി മഹോത്സവം നാളെ മുതൽ നാല് ദിവസങ്ങളിലായി നടക്കും.

ക്ഷേത്രം തന്ത്രി തെക്കേടത്ത് മരത്തോമ്പിള്ളി കാരണവർ ശങ്കരൻ നമ്പൂതിരിയുടെയും ശങ്കരൻ നമ്പൂതിരി, മകൻ നാരായണൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തിമാരായ ഗോപിനാഥ് നമ്പൂതിരി, ത്രിവിക്രമൻ നമ്പൂതിരി, കീഴ്ശാന്തി രാജേഷ് നമ്പൂതിരി, അർജ്ജുൻ നമ്പൂതിരി എന്നിവരുടെ പ്രധാന കാർമികത്വത്തിൽ വിശേഷാൽ പൂജകളോടെ നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഉത്സവം.

നാളെ അഷ്ടദ്രവ്യ ഗണപതി ഹോമം, നവകം, പഞ്ചഗവ്യം, ദീപാരാധന എന്നിവയുണ്ടാകും. 16ന് ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, അശ്വതിപ്പാട്ട്, വലിയ ഗുരുതി എന്നീ ചടങ്ങുകളാണ് നടക്കുന്നത്.

17 ന് ദീപാരാധനയും നിറമാലയും, ചുറ്റുവിളക്കും 18 ന് കളഭാഭിഷേകവും ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, താലപ്പൊലി എന്നിവയുമുണ്ടാകും. രാത്രി 12ന് തൂക്കം സ്വീകരണവും ഗരുഡൻ തൂക്കവും നടക്കും.