കിഴക്കമ്പലം: രാവിലെ പത്രവിതരണത്തിനിടെ ഏജന്റിന് വാഹനമിടിച്ചു ഗുരുതരമായി പരിക്കേറ്റു. വിലങ്ങ് ഏജന്റ് ഊരക്കാട് നമ്മുണാരി എൻ.എം. യാക്കോബിനാണ് പരിക്കേറ്റത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വെളളിയാഴ്ച രാവിലെ ഊരക്കാട് പള്ളി റോഡിൽ നിന്നും പ്രധാന റോഡിലേക്ക് നീങ്ങുമ്പോൾ വേഗത്തിലെത്തിയ പാൽവിതരണ വാഹനം യാക്കോബിന്റെ ബൈക്കിലിടിച്ചാണ് അപകടം. ബൈക്ക് പൂർണ്ണമായും തകർന്നു.