കൊച്ചി : പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ ബാങ്ക് ഒാഫീസർമാരുടെയും ജീവനക്കാരുടെയും സംഘടനകളുടെ ഐക്യവേദിയായ യു. എഫ്. ബി.യു നടത്തുന്ന രണ്ടു ദിവസത്തെ ബാങ്ക് പണിമുടക്കിന്റെ ഭാഗമായി മാർച്ച് 15,16 തീയതികളിൽ ധർണ നടത്തും. 15 ന് രാവിലെ 9.30 മുതൽ പത്മ തിയേറ്ററിനു എതിർവശത്തെ എസ്.ബി.ഐ മെട്രോ സ്റ്റേഷൻ ശാഖയുടെ മുന്നിലാണ് ധർണ. രണ്ടാം ദിവസമായ 16 ന് രാവിലെ 10 മുതൽ ധർണ തുടരുമെന്നും യു.എഫ്.ബി.യു ജില്ലാ കൺവീനർ പി.ആർ. സുരേഷ് അറിയിച്ചു.