കൊച്ചി : ഭക്ഷ്യവസ്തുക്കൾ കലർപ്പില്ലാതെയും ഉയർന്ന ഗുണനിലവാരം നിലനിറുത്തിയും സംസ്‌കരിക്കുന്നതിനും വിപണനം നടത്തുന്നതിനും ലക്ഷ്യമിട്ട് സംരംഭകർക്കായി സെമിനാർ സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 10.30ന് താജ് ഗേറ്റ്‌വേ ഹോട്ടലിൽ മേയർ അഡ്വ. എം.അനിൽ കുമാർ സെമിനാർ ഉദ്ഘാടനം ചെയ്യും. സി.ഐ.എഫ്.ടി ശാസ്ത്രഞ്ജൻ ഡോ. എം.കെ.മുകുന്ദൻ, കോഴിക്കോട് ഐ.ഐ.എം പ്രൊഫ. വെങ്കിട്ടരാമൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.