കൊച്ചി: കളമശേരിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.രാജീവിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനം സജീവം. ഇന്നലെ മംഗലം പറമ്പ് കോളനി, കരുമാലൂർ പ്രദേശങ്ങൾ സന്ദർശിച്ചു. മഞ്ഞാലിക്കടവ് മേഖലയിൽ നിന്നും ഭവന സന്ദർശനം ആരംഭിച്ചു. നാല് സെന്റ് കോളനി, മണ്ഡല സങ്കേതം എന്നീ പ്രദേശങ്ങളിലെ മുന്നൂറോളം വീടുകൾ സന്ദർശിച്ചു. മഞ്ഞാലിക്കടവ് വ്യാകുലമാതാ പള്ളിയും മനയ്ക്കപ്പാ സെന്റ് ജോസഫ് ദേവാലയവും സെന്റ് പോൾസ് സെമിനാരിയും സന്ദർശിച്ചു. വെള്ളിയത്ത് നാട് പ്രദേശത്തെ മില്ലുപടി, കണിപടി, മാമ്പ്രാ പ്രദേശങ്ങളും സന്ദർശിച്ചു.
ഇന്ന് കാലത്ത് ആലങ്ങാട് മേഖലയിൽ സന്ദർശനം നടത്തും. കുന്നുകരയും ഏലൂരും നടക്കുന്ന കൺവെൻഷനുകളിൽ നടക്കും. വൈകിട്ട് 4ന് ഫാക്ട് കുടുംബ സംഗമത്തിലും 5 ന് കടുങ്ങല്ലൂരിലെ കൺവെൻഷനിലും പങ്കെടുക്കും. തുടർന്ന് ആലങ്ങാട് വെസ്റ്റ് മേഖലയിൽ സന്ദർശനം നടത്തും.
ഇന്ന് രാവിലെ ആലങ്ങാട് മേഖലയിൽ സന്ദർശനം നടത്തും.