ആലങ്ങാട്: നിയന്ത്രണം തെറ്റിയ കാർ കോട്ടപ്പുറം ഗവ.എൽ.പി സ്കൂളിന് സമീപം ട്രാൻസ്ഫോർമാർ സ്ഥാപിച്ചിരുന്ന പോസ്റ്റിലിടിച്ച് ട്രാൻസ്ഫോർമർ തകർന്നു. ട്രാൻസ്ഫോർമർ ഇളകി താഴെവീണു. തൂണുകളിൽ ഒന്ന് ഒടിഞ്ഞ് കാറിന് മുകളിലായ നിലയിലായിരുന്നു . പ്രദേശത്തെ വൈദ്യുതിബന്ധവും നിലച്ചു. വൻ ദുരന്തമാണ് ഒഴിവായത്. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന പറവൂർ സ്വദേശികളായ മൂന്ന് യുവാക്കൾ നാസാര പരിക്കുകളോടെ രക്ഷപെട്ടു. ശനിയാഴ്ച വൈകിട്ടോടെ ട്രാൻസ്ഫോർമർ അറ്റകുറ്റപ്പണി പൂർത്തിയാക്കി വൈദ്യുതി വിതരണം പുന:സ്ഥാപിച്ചു.