ldf
എൽ.ഡി.എഫ് കുന്നത്തുനാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം സംസ്ഥാന കമ്മി​റ്റിയംഗം ഗോപി കോട്ടമുറിയ്ക്കൽ ഉദ്ഘാടനം നിർവ്വഹിക്കുന്നു

കോലഞ്ചേരി: എൽ.ഡി.എഫ് കുന്നത്തുനാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ പട്ടിമറ്റത്ത് സി.പി.എം സംസ്ഥാന കമ്മി​റ്റിയംഗം ഗോപി കോട്ടമുറിയ്ക്കൽ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.പി. ജോസഫ് അദ്ധ്യക്ഷനായി. സ്ഥാനാർത്ഥി അഡ്വ. പി.വി. ശ്രീനിജിൻ, നേതാക്കളായ ബാബു പോൾ, പി.ആർ. മുരളീധരൻ, ജോർജ് ഇടപ്പരത്തി, സി.ബി. ദേവദർശൻ, അഡ്വ. കെ.എസ്. അരുൺകുമാർ, സി.കെ.വർഗീസ് എന്നിവർ സംസാരിച്ചു.എം.പി. ജോസഫ് ചെയർമാനായി 351 അംഗ എക്‌സിക്യൂട്ടീവും 1001 അംഗ ജനറൽ കൗൺസിലും തിരഞ്ഞെടുത്തു.