
കൊച്ചി: കലിപ്പടക്കാനും കപ്പടിക്കാനും കളത്തിലിറങ്ങിയ ചിന്ന ബ്ലാസ്റ്റേഴ്സിന് കേരള പ്രീമിയർ ലീഗിൽ കാലിടറി. എറണാകുളം മഹാരാജാസ്കോളജ് ഗ്രൗണ്ടിൽ നടന്ന ബി ഗ്രൂപ്പ് മത്സരത്തിൽ ലീഗിലെ കന്നിക്കാരായ കേരള യുണൈറ്റഡ് എഫ്.സിയോട് ഒന്നിനെതിരെ മൂന്ന്ഗോളുകൾക്ക് നിലവിലെ ചാമ്പ്യന്മാർതോറ്റു.
ബുജൈർ വലിയാട്ടിന്റെ ഇരട്ടഗോളുകൾക്കൊപ്പം നിധിൻ കൃഷ്ണയും ബ്ലാസ്റ്റേഴ്സ് റിസർവിനെതിരെ വിജയഗോളുകൾ സ്വന്തമാക്കി. ലീഗിൽ ബുജൈറിതുവരെ മൂന്നു ഗോളുകൾ നേടിക്കഴിഞ്ഞു. നിഹാൽ സുധീഷാണ് ബ്ലാസ്റ്റേഴ്സിനായി ആശ്വാസ ഗോൾ നേടിയത്. ലീഗിൽ യുണൈറ്റഡിന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്.
ആദ്യ മത്സരത്തിൽ കോവളം എഫ്.സിയെയും കേരള യുണൈറ്റഡ് പരാജയപ്പെടുത്തിയിരുന്നു.