വൈപ്പിൻ: വൈപ്പിൻകരയിൽ ഇറക്കുമതി സ്ഥാനാർത്ഥിയെ വേണ്ടെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ നടത്തിയ പത്രസമ്മേളനത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്ന് പള്ളിപ്പുറം നോർത്ത് മണ്ഡലം പ്രസിഡന്റ് എ.ജി. സഹദേവൻ അറിയിച്ചു. ഒരുനേതാവിനെ സ്ഥാനാർത്ഥിയാക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് പത്രസമ്മേളനം. യു.ഡി.എഫിന് വിജയസാദ്ധ്യതയുള്ള ഈ സമയത്ത് പ്രവർത്തകരെ ആശയക്കുഴപ്പത്തിലാക്കാതെ നേതൃത്വം മാന്യത പുലർത്തണമെന്നും സഹദേവൻ ആവശ്യപ്പെട്ടു.