
നെടുമ്പാശേരി: യു.ഡി.എഫിനൊപ്പം നിൽക്കുന്ന പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ളതാണ് യഥാർത്ഥ കേരള കോൺഗ്രസ് പാർട്ടിയെന്ന് കെ.എം. മാണിയുടെ മരുമകനും തൃക്കരിപ്പൂരിലെ ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥിയുമായ എം.പി. ജോസഫ് പറഞ്ഞു.
നെടുമ്പാശേരി വിമാനത്താവളത്തിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിൽ നിന്നെത്തിയ എം.പി. ജോസഫിന് പ്രവർത്തകർ വിമാനത്താവളത്തിൽ സ്വീകരണം നൽകി. പാർട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഡൊമിനിക് കാവുങ്കൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ജിൽസൺ ജോർജ്, സെബി ആന്റണി, ബിബു ആന്റണി, ജോബ് പുത്തരിക്കൽ, ജോഷി മനയമ്പിളളി, പി.എ. സുബൈർ, സന്തോഷ് ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.
.