atm

കൊച്ചി:എറണാകുളം മാർക്കറ്റ് റോഡിലെ എസ്.ബി.ഐ എ.ടി.എം കൗണ്ടറിൽ നിന്ന് പണം കവരാൻ ശ്രമം. ഇന്നലെ പുലർച്ചെയാണ് സംഭവം. എ.ടി.എം മെഷീന് സമീപത്തെ കബോർഡ് തുറക്കാൻ പ്രതികളിൽ ഒരാൾ ശ്രമിച്ചതോടെ അപായ സൈറൻ മുഴങ്ങി. ഇതോടെ പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു. കവർച്ചയ്ക്ക് ശ്രമിച്ചത് അന്യസംസ്ഥാന തൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. രണ്ടുപേരാണ് ദൃശ്യത്തിലുള്ളത്. ഒരാൾ പുറത്ത് നിൽക്കുകയും രണ്ടാമൻ അകത്ത് കയറി കബോർഡ് തുറക്കാൻ ശ്രമിക്കുകയുമായിരുന്നു. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സെൻട്രൽ പൊലീസ് പറഞ്ഞു.