തൃപ്പൂണിത്തുറ: എറണാകുളം ജില്ല വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി .ഐ.ടി.യു തൃപ്പൂണിത്തുറ ഏരിയ കുടുംബ സംഗമം നടത്തി. സി. പി. എം. ജില്ല കമ്മറ്റി അംഗം സി .എൻ. സുന്ദരൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്‌ കെ.കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എം. സ്വരാജ് എം. എൽ. എ, നഗരസഭ വൈസ് ചെയർമാൻ കെ..കെ. പ്രദീപ്, എം..പി ഉദയൻ, യൂണിയൻ ജില്ലാ സെക്രട്ടറി കെ. എ. ഉസ്മാൻ, സംസ്ഥാന കമ്മറ്റി അംഗം സി.എസ്.സുരേഷ്, ഏരിയ സെക്രട്ടറി പി.എൻ. ശിവരാമൻ, വി.വി. മഹേഷ് എന്നിവർ സംസാരിച്ചു.