s
നിലംപതിഞ്ഞമുകളിലെ പര്യടനത്തിൽ യുവാക്കലുമായി സെൽഫിയെടുക്കുന്ന ഡോ. ജെ.ജേക്കബ്

തൃക്കാക്കര: യുവാക്കൾക്ക് ഹരമായി തൃക്കാക്കരയിലെ ഇടതു സ്ഥാനാർത്ഥി ഡോ. ജെ.ജേക്കബ്. ഇന്നലെ ചിറ്റേത്തുകര, നിലംപതിഞ്ഞമുകൾ, കുഴിക്കാട്ടുമൂല, വായനശാല ജംഗ്ക്ഷൻ, ഇടച്ചിറ, തെങ്ങോട്, പള്ളത്തുപടി, അത്താണി തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു പര്യടനം. കുടിവെള്ളക്ഷാമവും, മാലിന്യപ്രശ്നങ്ങളും ജനങ്ങൾ പങ്കുവച്ചു.

തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഈ പ്രശ്ങ്ങൾക്ക് പരിഹരിക്കുമെന്ന് ഡോ. ജെ ജേക്കബ് ഉറപ്പ് നൽകി. തെങ്ങോട് ചോഴിക്കര ഭഗവതി ക്ഷേത്രത്തിലെ അന്നദാനത്തിലും പങ്കെടുത്തു.