
കൊച്ചി: ഇടതുമുന്നണിയുടെ സിറ്റിംഗ് എം.എൽ.എ എൽദോ എബ്രഹാമിനെതിരെ, കരുത്തനായ കോൺഗ്രസ് വക്താവ് മാത്യു കുഴൽനാടനും, എൻ.ഡി.എയുടെ ജിജി ജോസഫും അണിനിരന്നതോടെ മൂവാറ്റുപുഴയിൽ അങ്കം മുറുകി. നിലനിറുത്തുമെന്ന് എൽ.ഡി.എഫും തിരിച്ചുപിടിക്കുമെന്ന് യു.ഡി.എഫും ചരിത്രമെഴുമെന്ന് എൻ.ഡി.എയും ഒരുപോലെ അവകാശപ്പെടുന്ന മണ്ഡലം എന്ന നിലയിൽ ശക്തമായൊരു ത്രികോണമത്സരത്തിനാണ് കളമൊരുങ്ങുന്നത്. 1957 മുതൽ മൂവാറ്റുപുഴയിൽനിന്ന് ഏറ്റവും കൂടുതൽ ജനപ്രതിനിധികളെ സ്വന്തമാക്കിയത് യു.ഡി.എഫ് ആണെങ്കിലും കേരളകോൺഗ്രസിന് നല്ല സ്വാധീനമുള്ള മണ്ഡലമെന്ന നിലയിൽ ഇത്തവണത്തെ സ്ഥിതി എന്താകുമെന്നത് പ്രവചനാതീതമാണ്.
അടുത്തിടെ നടന്ന ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏക മുനിസിപ്പാലിറ്റിയിലും 11 ൽ 9 ഗ്രാമപഞ്ചായത്തുകളിലും രണ്ട് ബ്ലോക്കുപഞ്ചായത്തുകളിലും രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനിലും നേടിയ മേൽക്കൈ നിയമസഭ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുമ്പോൾ 5 വർഷത്തെ പിണറായി സർക്കാരിന്റെ ഭരണനേട്ടത്തിനൊപ്പം സിറ്റിംഗ് എം.എൽ.എ യുടെ ജനസമ്മതിയും തുണയാകുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. അതേസമയം 1987 മുതൽ മണ്ഡലത്തിൽ സാമീ പ്യമറിയിച്ച് പടിപടിയായി വളരുന്ന ബി.ജെ.പി ഇത്തവണ നരേന്ദ്രമോദി സർക്കാരിന്റെ പ്രഭാവവും കേരളരാഷ്ട്രീയത്തിലെ സമുദായ സമവാക്യങ്ങളും അനുകൂലമാക്കി ചരിത്രം തിരുത്താനാകുമെന്ന കണക്കുകൂട്ടലിലുമാണ്.
നഗരവികസനത്തിൽ പണിതീരാത്ത ബൈപാസും കെ.എസ്.ആർ.ടി.സി ടെർമിനലും ഗ്രാമീണമേഖലയിൽ പൈനാപ്പിൾ കൃഷിയുടെ തകർച്ചയുൾപ്പെടെ കാർഷകരുടെ പ്രശ്നങ്ങളും തിരഞ്ഞെടുപ്പിൽ ചർച്ചയാകും.
മാത്യു കുഴൽനാടൻ (43 വയസ്)
പൈങ്ങോട്ടൂർ കുഴൽനാട്ട് കർഷക കുടുംബാഗമായ എബ്രഹാമിന്റെയും മേരിയുടെയും മകൻ. കോതമംഗലം ശോഭന സ്‌കൂൾ, മുവാറ്റുപുഴ നിർമല സ്‌കൂൾ, കോതമംഗലം മാർ അത്തനെഷ്യസ് കോളേജ്, തിരുവനന്തപുരം ലാകോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസത്തിന് ശേഷം ജവാഹ്‌ലാൽ നെഹ്രു സർവകലാശാലയിൽ നിന്നും അന്താരാഷ്ട്ര വ്യാപാരനിയമത്തിൽ എം.ഫിലും, പി.എച്.ഡി യും നേടി. ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും അഭിഭാഷകൻ.
കെ.എസ്.യുവിലൂടെ രാഷ്ട്രീയപ്രവേശം. എൻ.എസ്.യു ദേശീയ കൗൺസിലിൽ കോർഡിനേറ്റർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി മഹാരാഷ്ട്ര ,കർണാടക,ആന്ധ്ര, ലക്ഷദ്വീപ് ,വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ യൂത്തുകോൺഗ്രസ് സംഘടനാ ചുമതല വഹിച്ചു. ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് രൂപീകരിച്ചപ്പോൾ സംസ്ഥാന അദ്ധ്യക്ഷനായി രാഹുൽഗാന്ധി തിരഞ്ഞെടുത്തു. ദേശീയ നേതാക്കളുമായി വളരെ അടുത്തബന്ധം. ഭാര്യ: എൽസ കാതറിൻ (മുൻസിഫ്) . ഒരു മകൻ 2 വയസ്.
എൽദോ എബ്രഹാം (46 വയസ്)
സിറ്റിംഗ് എം.എൽ.എ. തൃക്കളത്തൂർ മേപ്പുറത്ത് എം.പി എബ്രഹാം, ഏലിയാമ് മ - എബ്രഹാം ദമ്പതികളുടെ മകൻ. വിദ്യാഭ്യാസം: പ്രീഡിഗ്രിയും ഐ.ടി.ഐ ഡിപ്ലോമയും. 1991 ൽ എ.ഐ.എസ്.എഫ് ലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തി. എം.ജി. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, ഐ.ടി.ഐ യൂണിയൻ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്ര ട്ടേറിയറ്റ് അംഗം, എ.ഐ. വൈ.എഫ് ജില്ലാ പ്രസിഡന്റ് , സം സ്ഥാന സമിതി അംഗം, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം, കള്ള് വ്യവസായ ഫെഡറേഷ ൻ മണ്ഡലം സെക്രട്ടറി എന്നീ നിലക ളിൽ പ്രവർത്തിച്ചു. 2005-2010 വർഷം പായി പ്ര ഗ്രാമപഞ്ചായത്ത് അംഗം. തൃക്കളത്തൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ. 2016 ൽ ജോസഫ് വാഴക് കനെ പിന്തള്ളി കേരള നിയമസഭയിലേ ക്ക് വിജയിച്ചു. ഭാര്യ: ആഗി മേരി ആഗസ്റ്റിൻ .