1
പൊന്നുരുന്നി ശ്രീനാരായാണേശ്വരം ക്ഷേത്രത്തിൽ മോഷണം നടന്ന സ്ഥലം പി ടി തോമസ് എംഎൽഎ സന്ദർശിക്കുന്നു

തൃക്കാക്കര: അവധിദിനവും തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് തൃക്കക്കര മണ്ഡലം യു.ഡി.എഫ്.സ്ഥാനാർത്ഥി പി.ടി.തോമസ്. പ്രമുഖ എഴുത്ത് കാരനും ഇടത് പക്ഷ സഹയാത്രികനുമായ പ്രൊഫ. എം.കെ.സാനുവിന്റെ അനുഗ്രഹം വാങ്ങിയാണ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.

സ്വന്തം ബൂത്തിലെ 50 ഓളം വീടുകളിൽ പി.ടി.തോമസ് സന്ദർശനം നടത്തി. മോഷണം നടന്ന പൊന്നുരുന്നി ശ്രീനാരായണേശ്വരം ക്ഷേത്രത്തിൽ സന്ദർശനം നടത്തി. സ്ഥലം മാറി പോവുന്ന ഇടപ്പള്ളി സെന്റ് ജോർജ് പള്ളിവികാരി കുര്യാക്കോസ് ഇരവിമംഗലത്തിന് യാത്രാമംഗളങ്ങൾ നേർന്ന സ്ഥാനാർത്ഥി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ടു. എളംകുളം ലിറ്റിൽ ഫ്ലവർ പള്ളി വികാരി സെബാസ്റ്റൻ കളപ്പുരയ്ക്കൽ, ചാവറകൾച്ചറൽ സെന്റർ ഫാദർ തോമസ് പുതുശേരി, കടവന്ത്ര സെന്റ് ജോസഫ് പള്ളി വികാരി ബെന്നി മാരാം പറമ്പിൽ, കടവന്ത്ര അമല കോൺമെന്റിലെ സിസ്റ്റർമാർ തുടങ്ങിയവരെ നേരിൽ കണ്ടാണ് വോട്ട് അഭ്യർത്ഥിച്ചത്. സൗത്ത് പൈപ്പ് ലൈൻ റോഡ് റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച സൗജന്യ ജീവിത ശൈലി രോഗനിർണയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് തൃക്കാക്കര നിയോജക മണ്ഡലം കൺവെൻഷനിലും വിവിധ കുടുംബ സംഗമത്തിലും അദേഹം പങ്കെടുത്തു.