മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലത്തിൽ എൽ.ഡി.എഫ് ലോക്കൽ കൺവെൻഷനുകൾക്ക് തുടക്കമായി . ആരക്കുഴ, പാലക്കുഴ, വാളകം, പായിപ്ര, മൂവാറ്റുപുഴ ടൗൺ സൗത്ത് ലോക്കൽ കൺവെൻഷനുകൾ ഇന്നും, ആവോലി, മാറാടി, മുളവൂർ, മഞ്ഞള്ളൂർ, മൂവാറ്റുപുഴ ടൗൺ നോർത്ത് ലോക്കൽ കൺവെൻഷനുകൾ നാളെയും (ചൊവ്വ) നടക്കും.