കളമശേരി: എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. രാജീവ് ഏലൂർ, കടുങ്ങല്ലൂർ, കുന്നുകര പഞ്ചായത്തുകളിലെ കൺവെൻഷനുകളിൽ പങ്കെടുത്തു. ആലങ്ങാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ പാനായിക്കുളം സെന്റ് ബെനഡിക്ട്സ് കോൺവെന്റ്, നീറിക്കോട് കുടുംബസംഗമം, കരുമാലൂരിലെ സഹകരണ ജീവനക്കാരുടെ കുടുംബസംഗമം തുടങ്ങിയവയിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം നീറിക്കോട് സഹകരണബാങ്ക് ജീവനക്കാർ നൽകി. തിരഞ്ഞെടുപ്പു കൺവെൻഷനുകൾ ഏലൂരിൽ കെ. ചന്ദ്രൻപിള്ളയും കുന്നുകരയിൽ പി.രാജുവും ഉദ്ഘാടനം ചെയ്തു.