കൊച്ചി: ടൗൺഹാളിൽ നാലുദിവസമായി നടന്നുവന്ന ജൈവ കാർഷികോത്സവം സമാപിച്ചു. സമാപന സമ്മേളനത്തിൽ കില മുൻ ഡയറക്ടർ രമാകാന്തൻ മുഖ്യപ്രഭാഷണം നടത്തി. ജൈവകൃഷി മണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കൽ ആണെന്നും മണ്ണിന്റെ ആരോഗ്യത്തിലൂടെ മനുഷ്യന്റെ ആരോഗ്യവും , സമൂഹത്തിന്റെ ആരോഗ്യവും സംരക്ഷിക്കുന്നതിനായി ത്രിതല പഞ്ചായത്തുകൾ പ്രധാന പങ്കു വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 10 ജൈവകൃഷിക്കാരെയും മാദ്ധ്യമ രംഗത്തുനിന്നും കിരൺ നാരായണൻ, പി.ബാലൻ, ആൻസ് ട്രീസ ജോസഫ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.