കളമശേരി: സ്ഥാനാർത്ഥിത്വത്തെ ചൊല്ലി മണ്ഡലത്തിൽ മുസ്ലിം ലീഗ് ജില്ലാനേതൃത്വം കലാപക്കൊടി ഉയർത്തിയിട്ടുണ്ടെങ്കിലും വി.ഇ.അബ്ദുൾ ഗഫൂർ അതൊന്നും വകവയ്ക്കാതെ പ്രചരണത്തിലാണ്. ഇന്നലെ ചിറയം, കൊങ്ങോർപ്പിള്ളി പ്രദേശങ്ങളിലായിരുന്നു പര്യടനം. എം.എൽ.എ അഹമ്മദ്കബീർ മണ്ഡലത്തിൽ വിമതനായി മത്സരിച്ചേക്കാനിടയുണ്ടെന്നാണ് സൂചന.