കളമശേരി : കൊച്ചി ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക പൊതുയോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. പത്തടിപ്പാലം ഇല്ലിക്കൽ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് റഫീഖ് മരക്കാർ അദ്ധ്യക്ഷനായി. സെക്രട്ടറി സാകിർ കടവിൽ, ട്രഷറർ പി.ആർ.രാജേഷ്, അൽമ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി റഫീഖ് മരയ്ക്കാർ (പ്രസിഡന്റ്), അൻവർ അമൻ, സുനിത (വൈ.പ്രസിഡന്റുമാർ)

സാകിർ കടവിൽ (സെക്രട്ടറി), പി.എസ്.രാജേഷ്, മിത്ര പ്രദീപ് (ജോ. സെക്രട്ടറിമാർ), പി.ആർ.രാജേഷ് (ട്രഷറർ), കെ.എം.സുനിൽ, ഇസ്മയിൽ പടിഞ്ഞാക്കര, സുമേഷ് തമ്പി, നിഷാദ് പുരുഷോത്തമൻ, അൽമ (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.