ആലങ്ങാട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആലങ്ങാട് യൂണിറ്റ്, കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് ആന്റ് ലൈബ്രറി, എന്നിവയുടെ ആഭിമുഖ്യത്തിൽ കൊടുവഴങ്ങ എൽ. പി സ്കൂളിൽ വച്ച് ജനകീയ ശാസ്ത്ര സംസ്ക്കാരികോത്സവം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എഴുപുന്ന ഗോപിനാഥ് യോഗം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ചു. സോപ്പ് നിർമ്മാണ പരിശീലനവും നടന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് എ.പി. മുരളീധരൻ, ആലങ്ങാട് മേഖല സെക്രട്ടറി പി. എസ്. മുരളി ടി.വി. ഷൈവിൻ , പി. എസ്. സവിൻ എന്നിവർ സംസാരിച്ചു.