കൊച്ചി: എറണാകുളം നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി ഷാജി ജോർജിന് കെട്ടിവയ്ക്കാനുള്ള തുക മത്സ്യത്തൊഴിലാളികൾ സംഭാവന ചെയ്തു. മത്സ്യത്തൊഴിലാളികളുടെ കാര്യങ്ങൾ നിയമസഭയിൽ സംസാരിക്കാൻ ആളുവേണം. അതിന് ഷാജിയെക്കാൾ അനുയോജ്യനായ മറ്റൊരാളില്ല. അതുകൊണ്ടാണ് കെട്ടിവയ്ക്കാനുള്ള പണം നൽകാൻ തീരുമാനിച്ചതെന്ന് മത്സ്യതൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി.) ദേശീയ കൗൺസിലർ ജോയ് സി. കമ്പക്കാരൻ പറഞ്ഞു.