waking
കന്യാകുമാരി മുതൽ ലഡാക്ക് വരെ കാൽനടയാത്ര നടത്തുന്ന അഹമ്മദ് ഹാഷിർ, വി. ദിലീഷ് എന്നിവരെ എറണാകുളം മറൈൻഡ്രൈവിലെ ക്യൂൻസ് വാക്കവേയിൽ സ്വീകരിച്ചശേഷം ഏരിയൽ ഫൗണ്ടേഷൻ ഇന്റർനാഷണൽ പ്രതിനിധി കമൽ മുഹമ്മദ് ഏരിയൽ ഫൗണ്ടേഷൻ ഇന്റർനാഷണൽ സ്‌പോട്‌സ് അംബാസിഡർ ലിബാസ് പി.ബാവ എന്നിവർചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

കൊച്ചി:അഭയാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യത്തിന്റെ പ്രചാരണാർത്ഥവുമായി കന്യാകുമാരി മുതൽ ലഡാക്ക് വരെ കാൽനടയാത്ര ചെയ്യുന്ന മലയാളി യുവാക്കളെ എറണാകുളം മറൈൻ ഡ്രൈവിലെ ക്യൂൻസ് വാക് വേയിൽ മധുരം നൽകി സ്വീകരിച്ചു. തുടർന്ന് ഏരിയൽ ഫൗണ്ടേഷൻ ഇന്റർനാഷണൽ സൗത്ത് ഏഷ്യ ഡയറക്ടറും ഐക്യരാഷ്ട്ര സംഘടന പ്രതിനിധിയുമായ കമൽ മുഹമ്മദും ഏരിയൽ ഫൗണ്ടേഷൻ ഇന്റർനാഷണൽ സ്പോർട്‌സ് അംബാസിഡറും ഏഷ്യൻ പവർലിഫ്ടിംഗ് ചാമ്പ്യനുമായ ലിബാസ് പി.ബാബയും ചേർന്ന് യാത്ര ഫ്ളാഗ്ഓഫ് ചെയ്തു. അത്ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യ അംഗമായ അഹമ്മദ് ഹാഷിറും വി. ദിലീഷുമാണ് കാൽനടയാത്ര നടത്തുന്നത്. കഴിഞ്ഞവർഷം കന്യാകുമാരിയിൽ നിന്നും ആരംഭിച്ച യാത്ര കൊവിഡ് മൂലം തടസപ്പെട്ടു.ശനിയാഴ്ച്ച ചേർത്തലയിൽ നിന്നാണ് യാത്ര പുനരാരംഭിച്ചത്.