k-sura

കൊച്ചി: കേരളത്തിലെ ഒരു നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതാദ്യമായാണ് ബി.ജെ.പിയുടെ ഒരു നേതാവ് രണ്ട് മണ്ഡലത്തിൽ മത്സരിക്കുന്നത്. പാർട്ടി സ്ഥാനാർത്ഥിത്വത്തിനായി സീറ്റ് മോഹികൾ സമുദായങ്ങളുടെയും സഭകളുടെയുമൊക്കെ കത്തുകളുമായി കേന്ദ്ര നേതാക്കളുടെ മുമ്പിൽ കാത്ത് കിടക്കുമ്പോഴാണ് സുരേന്ദ്രനിൽ കേന്ദ്ര നേതൃത്വം വിശ്വാസമർപ്പിച്ചത്.

പാർട്ടിയിലെ "ക്രൗഡ് പുള്ളറും ഫൈറ്റിംഗ് ലീഡറുമായി" നരേന്ദ്രമോദി വിശേഷിപ്പിക്കുന്ന സുരേന്ദ്രനാണ് ജനസംഘത്തിൻ്റെയും , ബി.ജെ.പിയുടെയും നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഏറ്റവും കുറഞ്ഞ വോട്ടിന് തോൽക്കുന്ന നേതാവ്.രണ്ട് സ്ഥലത്ത് മത്സരിക്കണമെന്ന നിർദ്ദേശം വച്ചത് സുരേന്ദ്രൻ കൂടി പങ്കെടുത്ത കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയിൽ നരേന്ദ്ര മോദിയും അമിത് ഷായുമാണ്..

രണ്ട് സീറ്റിലേക്ക്

സുരേന്ദ്രൻ പോരിനിറങ്ങണമെന്ന നിർദ്ദേശം ആറ് മണ്ഡലങ്ങളിൽ നിന്ന് പാർട്ടിയുടെ കേന്ദ്ര പ്രഭാരിമാരുടെ മുമ്പിൽ വന്നു. മഞ്ചേശ്വരം സുരേന്ദ്രൻ രാഷ്ട്രീയ പോരാട്ടം നടത്തിയ മണ്ഡലം. ശബരിമല പോരാട്ടവുമായി ബന്ധപ്പെട്ട് കോന്നി സുരേന്ദ്രന് വൈകാരിക ബന്ധമുള്ള മണ്ഡലം. 2014ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയിലും യു.പിയിലെ വരാണസിയിലും മത്സരിച്ചത് പോലെയെന്ന് ദേശീയ നേതൃത്വം.സുരേന്ദ്രൻ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്നതിലൂടെ വടക്കും തെക്കും പ്രവർത്തകരെ ഒരേ പോലെ ആവേശത്തിലാക്കാനാകും.