ആലുവ: റിയൽ എസ്റ്റേറ്റ് മാഫിയ കുന്നിടിച്ചും പാടം നികത്തിയും കര ഭൂമിയാക്കുന്നതിനെതിരെ കളക്ടർക്ക് പരാതി. എടത്തല ഗ്രാമപഞ്ചായത്ത് നൊച്ചിമ - നെല്ലിക്കാത്ത് കാട്ടിൽ മേഖലയിലാണ് 2.90 ഏക്കർ സ്ഥലം നികത്തിയെത്തിരിക്കുന്നത്..
പൊലീസിൻ്റേയും, റവന്യൂ അധികാരികളുടെയും ഒത്താശയോടേയാണ് ഈ ഭൂമാഫിയ സംഘത്തിന്റെ ഭൂമി തരം മാറ്റൽ നടന്നിട്ടുള്ളതെന്നാണ് ആരോപണം. ഇതിനേതിരെ വാർഡ് മെമ്പർ സ്വപ്ന ഉണ്ണി റവന്യുമന്ത്രിക്കും, കളക്ടർക്കും, റവന്യു അധികാരികൾക്കും പരാതി നൽകി. രാത്രി കാലങ്ങളിൽ ലോഡ് കണക്കിന് മണ്ണ് ഇവിടെ നിന്ന് കടത്തിയതായി സ്വപ്ന ഉണ്ണി പറഞ്ഞു. റിയൽ എസ്‌റ്റേറ്റ് മാഫിയയ്ക്കെതിരെ നടപടി വേണമെന്ന് വാർഡംഗം ആവശ്യപ്പെട്ടു.