വൈപ്പിൻ: എസ്. എൻ. ഡി. പി യോഗം സഹോദരൻ സ്മാരക ശാഖ വക ചെറായി നെടിയാറ ക്ഷേത്രത്തിലെ ഉത്സവകൂപ്പൺ ഉദ്ഘാടനം എസ്.എൻ.ഡി.പി. യൂണിയൻ സെക്രട്ടറി ടി. ബി. ജോഷി നിർവഹിച്ചു. കൂപ്പൺ നിഥിൻ മുത്തണ്ടാശേരി ഏറ്റുവാങ്ങി. പ്രസിഡന്റ് ജിനൻ, ദേവസ്വം മാനേജർ ടി.ജി.രാജീവ്, യൂണിയൻ കമ്മിറ്റിയംഗം സുബ്രഹ്മണ്യൻ, മേൽശാന്തി സുനി, പാട്ടമാളി സുരേഷ് എന്നിവർ പങ്കെടുത്തു. ഏപ്രിൽ19 മുതൽ 23 വരെയാണ് ഉത്സവം.